Post Category
പി.ടി തോമസിന്റെ ഒന്നാം ചരമ വാര്‍ഷികം : കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി കെ. രാജന്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന പി.ടി തോമസിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ റവന്യൂ മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ( ഡിസംബര്‍ 22) വൈകിട്ട് പി.ടി തോമസിന്റെ പാലാരിവട്ടത്തെ വീട്ടിലെത്തിയ മന്ത്രി കുറച്ചു സമയം ഉമ തോമസ് എം.എൽ.എയ്ക്കും മറ്റ്
കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചെലവഴിച്ചു. പി.ടി തോമസുമായുള്ള ഓര്‍മ്മകള്‍ പുതുക്കിയും കുടുംബത്തിന് ആശ്വാസ വാക്കുകള്‍ നേര്‍ന്നുമാണ് മന്ത്രി മടങ്ങിയത്.
date
- Log in to post comments