Skip to main content
മലമ്പുഴ ഡാം ഷട്ടറുകള്‍ തുറന്നു

മലമ്പുഴ ഡാം തുറന്നു. സ്പില്‍വേ ഷട്ടറുകള്‍ മൂന്ന് സെന്‍റീമീറ്റര്‍ വരെ ഉയര്‍ത്തി ജലനിരപ്പ് 10 സെന്‍റിമീറ്റര്‍ താഴുന്നത് വരെ ഷട്ടറുകള്‍ തുറന്ന് വെക്കും

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് 114.88 മീറ്റര്‍ എത്തിയതിനാല്‍ മലമ്പുഴ ഡാം തുറന്നു. 11.30-യ്ക്ക് ശേഷം ഡാമിന്‍റെ ഓരോ സ്പില്‍വേ ഷട്ടറുകള്‍ വീതം 10 മിനിറ്റ് വ്യത്യസത്തില്‍ മൂന്ന് സെന്‍റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് മലമ്പുഴ ജലസേചനവകുപ്പ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. എസ് പത്മകുമാര്‍ അറിയിച്ചു. അത് വഴി 312 ക്യുസെക്സ് (ക്യുബിക് മീറ്റര്‍ പെര്‍ സെക്കന്‍റ്സ്) ജലമാണ് പ്രവഹിക്കുക. 115.06 മീറ്ററാണ് ഡാമിന്‍റെ മൊത്തം സംഭരണശേഷി.  നിലവിലുളള ജലനിരപ്പ് 114.88 ല്‍ നിന്ന് 114.78 ആയി പത്ത് സെന്‍റീമീറ്റര്‍ കുറയുന്നത് വരെ ഷട്ടറുകള്‍ തുറന്ന് വെക്കും.  മലമ്പുഴ ഡാം ഷട്ടറുകള്‍ തുറന്നതിനാല്‍ കല്‍പ്പാത്തിപുഴ, മുക്കപ്പുഴ, ഭാരതപ്പുഴ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന്  മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാം തുറക്കുമ്പോള്‍ സമീപപ്രദേശത്ത് വേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറോടും ജില്ലാ കലക്ടറോടും സ്ഥലം എം.എല്‍.എ വി.എസ് അച്യുതാനന്ദന്‍ രേഖാ മൂലം അറിയിച്ചിരുന്നു.  ഡാം ഷട്ടറുകള്‍ തുറക്കുമ്പോള്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, ഷാഫി പറമ്പില്‍ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ പ്രതിനിധി എന്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഡാം തുറക്കുമ്പോള്‍ കുട്ടികളുള്‍പ്പെടെ മൊത്തം 6319 സന്ദര്‍ശകരാണ് ഉദ്യാനത്തില്‍ ഉണ്ടായിരുന്നത്. 1,86,110 /- ആണ് സന്ദര്‍ശകരില്‍ നിന്നുളള അതേ ദിവസം വൈകീട്ട് വരെയുളള വരുമാനം.
മലമ്പുഴയ്ക്കു പുറമെ പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകളും തുറന്നിട്ടുണ്ട്.  അയിലൂര്‍ പുഴ, മംഗലം പുഴ, ഗായത്രി പുഴ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. പൊതുജനങ്ങള്‍ താഴെ പറയുന്ന മുന്‍ കരുതലുകള്‍ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

ഒരു കാരണവശാലും ഡാം ഷട്ടറുകള്‍ തുറന്നതിന് ശേഷം നദി മുറിച്ച് കടക്കരുത്. 
പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്. സമീപത്തു നിന്ന്                 സെല്‍ഫി എടുക്കരുത്.
നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.

    
നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേ            ശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കുക.  
അടിയന്തര സാഹചര്യത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ വീട്ടിലുളളവരോട് പറയുക
പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക.

ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ നമ്പറുകള്‍ കലക്ടറേറ്റ്-0491 2505309, 0491 2505209, താലൂക്കുകളായ പാലക്കാട്  0491 2505770, ആലത്തൂര്‍  - 0492 2222324, ചിറ്റൂര്‍- 04923 224740, ഒറ്റപ്പാലം - 0466 2244322, പട്ടാമ്പി - 0466 2214300, മണ്ണാര്‍ക്കാട് 04924 222397.

date