Skip to main content

സൗജന്യ പ്രവേശന പരീക്ഷാ പരിശീലനം : അപേക്ഷ 10 വരെ

 

    കുഴല്‍മന്ദം ചന്തപ്പുരയിലുളള ഗവ. പ്രീ. എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍ററില്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുളള സൗജന്യ അവധി ദിന പ്രവേശന പരീക്ഷാ പരിശീലനത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം.  2020 ഏപ്രിലില്‍ നടക്കുന്ന മെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിലാണ് പരിശീലനം. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ പട്ടികജാതി/പട്ടികവര്‍ഗ/ഒ.ബി.സി വിഭാഗക്കാരാവണം അപേക്ഷകര്‍.  ഒ.ബി.സി വിഭാഗക്കാരില്‍ ഒരു ലക്ഷത്തില്‍ താഴെ വരുമാന പരിധിയുളളവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുളളു.  താത്പര്യമുളളവര്‍ ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒ.ബി.സി ക്കു മാത്രം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഫോട്ടോ പതിച്ച അപേക്ഷയും സഹിതമാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷയോടൊപ്പം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം.  അപേക്ഷയുടെ മാതൃക ഈ ഓഫീസിലോ ജില്ലാ/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലോ ലഭിക്കും.  വിശദവിവരങ്ങള്‍ പ്രിന്‍സിപ്പല്‍ ഗവ. പ്രീ. എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍റര്‍, ഇ.പി.ടവര്‍, രണ്ടാം നില, ചന്തപ്പുര, കുഴല്‍മന്ദം, പാലക്കാട് വിലാസത്തിലോ 04922 2737777 ലോ ലഭിക്കും.

date