ലോക മുലയൂട്ടല്‍ വാരാചരണം: ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു
വനിതാ-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നഗരസഭാ ടൗണ്‍ഹാളില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അധ്യക്ഷയായി. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി മുഖ്യാതിഥിയായി. ' മുലയൂട്ടല്‍ ജീവിതത്തിന്റെ അടിത്തറ' എന്ന മുദ്രവാക്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവശ്യകത സംബന്ധിച്ച് പരിപാടിയില്‍ പ്രതിപാദിച്ചു.
പരിപാടിയില്‍ നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് വി.പി.രഘുനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ പാലക്കാട് മുന്‍സിപ്പാലിറ്റി രാജ്വേശ്വരി ജയപ്രകാശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി.റീത്ത, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി.മീര, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍(ഇന്‍ചാര്‍ജ്) വി.അശോകന്, ശിശു വികസന പദ്ധതി ഓഫീസര്‍ പി.റ്റി. ലതാകുമാരി എന്നിവര്‍ പങ്കെടുത്തു,. ഓഗസ്റ്റ് ഏഴ് വരെയാണ് മുലയൂട്ടല്‍ വാരാചരണ പരിപാടി നടക്കുക.
- Log in to post comments