Skip to main content
മുല്ലക്കര കോളനി ഊരുകൂട്ട യോഗം എ.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

മുല്ലക്കര കോളനിയില്‍ ഊരുകൂട്ട യോഗം ചേര്‍ന്നു

     പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ മുല്ലക്കര പട്ടികവര്‍ഗ കോളനിയെ  അംബേദ്കര്‍ സെറ്റില്‍മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഊരുകൂട്ട യോഗം ചേര്‍ന്നു. ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ.യുടെ പ്രതിനിധി എ.പ്രഭാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. അംബ്ദേകര്‍ കോളനി പദ്ധതിയിലുള്‍പ്പെടുത്തിയ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ അയ്യപ്പന്‍പൊറ്റ കോളനിയിലെ ഊരുകൂട്ട യോഗം നവംബര്‍ 23 രാവിലെ 11നും ചെല്ലന്‍കാവ്-മംഗലത്താന്‍ചള്ള കോളനിയുടെ ഊരുകൂട്ട യോഗം 24 രാവിലെ 11നും ചേരും.കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് അംബേദ്കര്‍ കോളനി പദ്ധതി നടപ്പിലാക്കുന്നത്. 
    പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ.നാരായണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഷൈജ, ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍റെ  പി.എ. എന്‍.അനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) അനില്‍കുമാര്‍ , ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ വി.കെ.സുരേഷ്കുമാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.രാജലക്ഷ്മി , ജനപ്രതിനിധികള്‍ , വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date