Skip to main content

വിദ്യാര്‍ഥികള്‍ക്ക് ആസ്വാദനക്കുറിപ്പെഴുത്ത് മത്സരം 

    
     വിദ്യാര്‍ഥികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ബുക്ക്മാര്‍ക്ക് സംസ്ഥാനതല ആസ്വാദനക്കുറിപ്പെഴുത്ത് മത്സരം നടത്തും. സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയ്ഡഡ് , യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം. വിദ്യാര്‍ഥികള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള  ആസ്വാദനക്കുറിപ്പ് സ്കൂള്‍ അധികാരിയുടെ സാക്ഷ്യപത്രത്തോടെ ഡിസംബര്‍ 31 നകം സെക്രട്ടറി, കേരള സ്റ്റേറ്റ് ബുക്ക്മാര്‍ക്ക്, പുന്നപുരം, ഫോര്‍ട്ട് പി.ഒ., തിരുവനന്തപുരം-23 വിലാസത്തില്‍ ലഭിക്കണം. മൂന്ന് വിഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 10 വിദ്യാര്‍ഥികള്‍ക്ക് ആയിരം രൂപ വിലയുള്ള പുസ്തകവും സാക്ഷ്യപത്രവും ശില്പവും ലഭിക്കും. സമ്മാനാര്‍ഹരുടെ സ്കൂളിനും സമ്മാനം ലഭിക്കും. ജനുവരിയില്‍ ഫലം പ്രഖ്യാപിക്കും. ഫോണ്‍: 0471 2473921 .

date