Skip to main content
വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സെമിനാറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീനാ പരീത് നിർവഹിച്ചപ്പോൾ

വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

 

വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ 2023 - 24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് നിർവഹിച്ചു. 

ആസൂത്രണ സമിതി, വർക്കിംഗ് ഗ്രൂപ്പുകൾ, ഗ്രാമസഭകൾ എന്നിവിടങ്ങളിൽ നിന്ന് ഉയർന്ന് വന്ന ആശയങ്ങൾ ക്രോഡീകരിച്ച് കരട് പദ്ധതി രേഖ തയ്യാറാക്കി. കുടിവെള്ള പദ്ധതികൾ, കൃഷി, ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ആരോഗ്യം, ക്ഷീര മേഖല, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികളാണ് പ്രധാനമായും ചർച്ച ചെയ്തത്. ഇതിന് പുറമേ  ചർച്ചയിൽ ഉയർന്ന് വന്ന പൊതുവായ നിർദ്ദേശങ്ങളും ഉൾപ്പെടുത്തി.  ഏകദേശം ആറ് കോടിയോളം രൂപയുടെ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതെന്ന് റസീന പരീത് പറഞ്ഞു.

സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു അധ്യക്ഷത വഹിച്ചു. വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയാ മുരുകേശന്‍, പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജൂബിൾ ജോർജ്, ടി.ആർ വിശ്വപ്പൻ, രാജമ്മ രാജൻ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ  ജ്യോതി കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

date