Skip to main content

അറിയിപ്പുകൾ, ടെ൯ഡർ

 

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഉണ്ണിക്കൊരു മുത്തം പദ്ധതിയിലേക്ക് കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ ജനറൽ നഴ്സിംഗ്, ബിഎസ് സി നഴ്സിംഗ്, പാരാമെഡിക്കൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ 12 വയസ്സിൽ താഴെയുള്ള പട്ടികവർഗ്ഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധന, ഹെൽത്ത് കാർഡ് നൽകൽ, തുടർ പ്രവർത്തനങ്ങൾക്ക് സഹായിക്കൽ തുടങ്ങിയ സേവനങ്ങൾ ചെയ്യുന്നതിനാണ്  നിയമനം. 20  നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  പട്ടികവർഗ്ഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ വേതനം 20000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28 വൈകിട്ട് നാല് വരെ. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കുകൾ സഹിതം അപേക്ഷ സമർപ്പിക്കണം. വിലാസം: ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, മുടവൂർ പി ഓ, മൂവാറ്റുപുഴ 686669. ഫോൺ 0485 2814957.

ജോലി ഒഴിവ്

ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍  (താത്കാലികം) തസ്തികയിലേക്ക് ആറ് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉളള ഉദ്യോഗാര്‍ഥികൾ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി നാലിന് മുമ്പ് അതത് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-37 നിയമാനുസൃത വയസിളവ് അനുവദനീയം. (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). യോഗ്യത ലിറ്ററസി, നിലവിലെ മാസ്റ്റര്‍ ലൈസന്‍സ് (ഒന്നാം ക്ലാസ്/സെക്കന്‍റ് ക്ലാസ്) കേരള ഇന്‍ലാന്‍റ് വെസല്‍ റൂൾ 2010 പ്രകാരം ലഭിച്ചത്. 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കളമശേരി ഇന്‍ഡസ്ട്രിയല്‍ ടൂൾ മേക്കിംഗ്  സെക്ഷനിലേക്ക് ഓപ്പൺ കാറ്റഗറിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എന്‍സിവിറ്റി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ടൂൾ ആന്‍റ് ഡൈ മേക്കിംഗ്/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും പ്രസ്തുത മേഖലയില്‍  രണ്ട് വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 240 രൂപ നിരക്കില്‍ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. പ്രസ്തുത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജനുവരി 24 ന് രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിന്‍സിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ 0484-2557275.

ടെണ്ടര്‍ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരള, എറണാകുളം ജില്ലയിൽ ഭിന്നശേഷി കുട്ടകള്‍ക്കായുളള ഡയപ്പര്‍, വാട്ടര്‍ബെഡ്,  തെറാപ്പി മാറ്റ് എന്നിവ വാങ്ങി നല്‍കുന്നതിലേക്ക് ഓപ്പൺ ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന് വൈകിട്ട്  അഞ്ചു വരെ. നിശ്ചിത  സമയത്തിനു ശേഷം ലഭിക്കുന്ന ക്വട്ടേഷനുകള്‍ പരിഗണിക്കുതല്ല. സ്‌പെസിഫിക്കേഷന്‍, ടെന്‍ഡര്‍ ഫോറം, നിരതദ്രവ്യം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് സമഗ്രശിഷ കേരള  എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.    ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം, എസ്.ആര്‍.വി ഡി എല്‍.പി സ്‌കൂള്‍ ക്യാമ്പസ്, ചിറ്റൂര്‍ റോഡ്, എറണാകുളം - 682011, ഫോ: 0484 2962041, 

 

 

date