Skip to main content

കൊച്ചിയിലെ ഡ്രെയിനേജ്:  ഏകോപന സമിതി യോഗം തിങ്കളാഴ്ച (30)

 

കൊച്ചി നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ  നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി രൂപീകരിച്ച കമ്മിറ്റിയുടെ യോഗം തിങ്കളാഴ്ച (ജനുവരി 30) വൈകിട്ട് 4.30ന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നടക്കും.  ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്യും. 

ജില്ലാ കളക്ടർ ഡോ. രേണു രാജ് അധ്യക്ഷയായ കമ്മിറ്റിയിൽ അമിക്കസ് ക്യൂറിമാരായ സുനിൽ ജേക്കബ് ജോസ്, ഗോവിന്ദ് പത്മനാഭൻ, എ.ജി. സുനിൽകുമാർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയർ (മൈനർ ഇറിഗേഷൻ, സെൻട്രൽ സർക്കിൾ കാക്കനാട്), സൂപ്രണ്ടിംഗ് എഞ്ചിനീയർ (കേരള വാട്ടർ അതോറിറ്റി, വാട്ടർ സപ്ലൈ ഡിവിഷൻ കൊച്ചി), എക്സിക്യുട്ടീവ് എഞ്ചിനീയർ  (കേരള വാട്ടർ അതോറിറ്റി, പി.എച്ച്. ഡിവിഷൻ കൊച്ചി)  എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൊച്ചി കോർപ്പറേഷൻ), ഡിവിഷണൽ എഞ്ചിനീയർ (സതേൺ റെയിൽവെ, എറണാകുളം) ജനറൽ മാനേജർ (സി.എസ്.എം.എൽ. എറണാകുളം), ഡയറക്ടർ (പ്രൊജക്ട്സ്, കെ.എം.ആർ.എൽ), കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ (പി ഡബ്ല്യു.ഡി. റോഡ്സ് ഡിവിഷൻ എറണാകുളം) ജില്ലാ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ (ജി.സി.ഡി.എ, എറണാകുളം), ജനറൽ സെക്രട്ടറി, (കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് അലയൻസ് റെസിഡൻസി, മറൈൻ ഡ്രൈവ്) എന്നിവരാണ് മറ്റ് അംഗങ്ങൾ.

date