Skip to main content
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ദേശീയ ബാലികാ ദിനാചരണം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ദേശീയ ബാലികാ ദിനം ആചരിച്ചു

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനാചരണം നടത്തി.

പെൺകുട്ടികളുടെ അവകാശം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാ രം എന്നിവയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷത്തോടെ പൊതുജനങ്ങൾക്കാ യുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾക്കായി  മത്സരങ്ങൾ നടത്തി. എറണാകുളം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ബാലികാ
ദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

ശിശു രോഗ വിഭാഗം മേധാവി ഡോ. ഷിജി ജേക്കബിന്റെ അധ്യക്ഷതയിൽ പെൺകുട്ടികളെ ആദരിച്ചുകൊണ്ട് ഉദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേഷ് മോഹൻ ആശംസകൾ അറിയിച്ചു.
ഡോ. പീറ്റർ പി. വാഴയിൽ, ഡോ. ഹരിപ്രദാദ്, ഡോ. സാജിദ, ഡോ. ജീതു, സിസ്റ്റർ ഷീബ എന്നിവർ പ്രസംഗിച്ചു. 

 ശിശുസൗഹാർദ 
പദ്ധതികൾക്ക് ഊന്നൽ നൽകുന്ന എറണാകുളം മെഡിക്കൽ കോളേജിന്റെ ശിശുരോഗ വിഭാഗം കുട്ടികൾക്കായുള്ള മികച്ച ചികിത്സാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.ആഴ്ചയിൽ ഒരുദിവസം നടത്തിയിരുന്ന കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവെപ്പ് ഇപ്പോൾ എല്ലാ ദിവസവും നടത്തിവരുന്നതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

date