Skip to main content

റിപ്പബ്ലിക് ദിനാഘോഷം നടത്തി

 

കളമശ്ശേരി : എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 74 -മത്
 റിപ്പബ്ലിക് ദിനാഘോഷം നടത്തി.

 രാവിലെ 8.45 ന്
ഒ. പി ബ്ലോക്ക്  അങ്കണത്തിൽ  മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.

 മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഓഫീസർ ശ്രീകുമാർ എൻ. എസ്. ക്യാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട്  ഡോ. ഗീത നായർ, ആർ. എം. ഒ ഡോ. പ്രഭുകുമാർ, എ. ആർ. എം.ഒ ഡോ. മധു. ചീഫ് നഴ്സിംഗ് ഓഫീസർ ശാന്തമ്മ ഇ .സി എന്നിവർ സന്നിഹിതരായിരുന്നു.
 

date