Skip to main content
കെസിസിപി ലിമിറ്റഡിന്റെ വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി നീലേശ്വരം, പഴയങ്ങാടി യൂണിറ്റുകളില്‍ നിര്‍മ്മിക്കുന്ന അഗ്രിപിത്ത്‌ കമ്പോസ്റ്റിന്റെ വിപണന ഉദ്‌ഘാടനം മാങ്ങാട്ടുപറമ്പ്‌ മൈസോണില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌ നിര്‍വഹിക്കുന്നു

അഗ്രിപിത്ത് ചകിരി കമ്പോസ്റ്റ് വിപണിയിലിറക്കി

കെസിസിപി ലിമിറ്റഡ് വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ നീലേശ്വരം, പഴയങ്ങാടി യൂണിറ്റുകളിൽ നിർമിക്കുന്ന അഗ്രിപിത്ത് ചകിരി കമ്പോസ്റ്റ് വിപണിയിലെത്തി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം നിർവഹിച്ചു.  
സസ്യ വളർച്ചയ്ക്ക് സഹായകമാണ് ചകിരി കമ്പോസ്റ്റ്. ജല സംഭരണശേഷി ഉള്ളതിനാൽ വരണ്ട കാലാവസ്ഥയിലും ഈർപ്പത്തെ നിലനിർത്തി വേനൽ കെടുതികളിൽ നിന്നും വിളകളെ സംരക്ഷിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു കിലോഗ്രാം, രണ്ട് കിലോഗ്രാം, അഞ്ച് കിലോ, 10 കിലോ, 25 കിലോഗ്രാം എന്നീ പാക്കറ്റുകളിൽ ലഭ്യമാണ്. 25 രൂപ മുതൽ 360 രൂപ വരെയാണ് വില.
മാങ്ങാട്ടുപറമ്പിൽ നടന്ന പരിപാടിയിൽ കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ് അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷൻ, ട്രേഡ് യൂണിയൻ നേതാക്കളായ ഐ വി ശിവരാമൻ,വിവി ശശീന്ദ്രൻ, മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷണൻ, അസി ജനറൽ മാനേജർ എ കെ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

date