Skip to main content

പദ്ധതി വിഹിതം: 83.59 ശതമാനം തുക ചെലവഴിച്ചു

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണ പദ്ധതികളുടെ വിഹിതം ചെലവഴിക്കുന്നതില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ ഇതു വരെ 83.59 ശതമാനം തുക വിനിയോഗിച്ചതായി  ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന പദ്ധതികളുടെ വിനിയോഗം 83.48 ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിനിയോഗം 46.56 ശതമാനവും മറ്റു കേന്ദ്രസഹായ പദ്ധതി വിനിയോഗം 84.24 ശതമാനവുമാണ്. 2023 ജനുവരി 27 വരെയുള്ള കണക്കുകള്‍ പ്രകാരം 311 പദ്ധതികളിലായി 64394.27 ലക്ഷം രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്.
 

date