Skip to main content

അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലെന്റ് സെര്‍ച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കീം പ്രകാരമുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2022-23 അദ്ധ്യായനവര്‍ഷം 4-ാം ക്ലാസ്സില്‍ പഠിക്കുന്നവരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായിരിക്കണം. മലപ്പുറം ജില്ലാതലാ മത്സര പരീക്ഷ  മാര്‍ച്ച് 11ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെ നിലമ്പൂര്‍ വെളിയംതോട് ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ വെച്ച് നടക്കും.
പരീക്ഷയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ തങ്ങളുടെ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, വാര്‍ഷിക വരുമാനം, വയസ്, പഠിക്കുന്ന സ്‌കൂളിന്റെ പേരും ക്ലാസ്സും, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ അടങ്ങിയ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ മേലൊപ്പ് സഹിതം നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസിലോ എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി 20 ന് മുമ്പായി സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് മുമ്പായി തങ്ങളുടെ ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഐ.ടി.ഡി.പി ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനുള്ള ധനസഹായം നല്‍കും. ഇതിന് പുറമെ 10-ാം ക്ലാസ്സ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്‌റ്റൈപ്പന്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ നിലമ്പൂര്‍/ എടവണ്ണ/ പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം.ഐ.റ്റി.ഡി.പി ഓഫീസ് ഫോണ്‍ നമ്പര്‍: 04931 220315, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് നിലമ്പൂര്‍: 9496070368, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എടവണ്ണ: 9495070369, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പെരിന്തല്‍മണ്ണ: 9496070400.

date