Skip to main content

ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പെണ്ണിടം വനിതാ സംസ്‌കാരികോത്സത്തിന്റെ ഭാഗമായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകാരി ടി കെ പത്മിനിയുടെ സ്മരണാര്‍ത്ഥം 'പെണ്ണുടല്‍' എന്ന വിഷയെത്തെ ആസ്പദമാക്കിയാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനിതകള്‍ക്കായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടി ഗുരുവായൂര്‍ ചുമര്‍ചിത്ര ചലചിത്ര കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ. കെ.യു. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ ഗസിന്‍ ചിത്രകലാക്യാമ്പിനു നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍.  ഗായത്രി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു

date