Skip to main content

ഫ്ലവറിങ് ക്യാമ്പിന് തുടക്കമായി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍  ന്യൂനപക്ഷ വിഭാഗത്തിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ദ്വിദിന റസിഡന്‍ഷ്യല്‍ ഫ്‌ലവറിങ് ക്യാമ്പിന് കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസില്‍ തുടക്കമായി.
പ്രൊഫ. ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ. ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍  വേങ്ങര സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ. പി.മമ്മദ്, കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.സ്‌കൂള്‍ മാനേജര്‍
ഇബ്രാഹിം ഹാജി, ആലത്തിയൂര്‍ ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ കെ. മുനീറ,    പെരിന്തല്‍മണ്ണ സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പി. റജീന, പൊന്നാനി സി.സി.എം.വൈ പ്രിന്‍സിപ്പല്‍ ശരത്ചന്ദ്ര ബാബു, വളാഞ്ചേരി  സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.പി ഹസ്സന്‍ എന്നിവര്‍ പങ്കെടുത്തു. കൊണ്ടോട്ടി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് വിജയ് ഭരത് റെഡ്ഡി, അസിസ്റ്റന്റ് എക്സ്സ്‌സൈസ് ഉദ്യോഗസ്ഥന്‍ വേലായുധന്‍ കുന്നത്ത് എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.   അഫ്‌സല്‍ മടവൂര്‍, കെ. ഷാഹിദലി , ജമാലുദ്ധീന്‍ മാളിക്കുന്ന്, സി.കെ. റംല ബീവി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.  

date