Skip to main content

പദ്ധതി തുക ചെലവഴിച്ചതിൽ ജില്ല മൂന്നാം സ്ഥാനത്ത്

 

സംസ്ഥാനത്ത് പദ്ധതി വിഹിത തുക 40.44 ശതമാനം ചെലവഴിച്ച് തൃശൂർ ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ആസൂത്രണ സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

27 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ഡിപിസി അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാർഷിക ഭേദഗതി അംഗീകാരം പൂർത്തീകരിച്ചതായി യോഗം അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി പുരോഗതി അവലോകനം ജനു. 31ന് രാവിലെ 11 മണിക്ക് ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ നടത്തും.

ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date