Skip to main content

പരിവർത്തിത ക്രൈസ്തവ/മറ്റർഹ വിഭാഗക്കാർക്ക് സൗജന്യ കോഴ്സ്

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പരിവർത്തിത ക്രൈസ്തവ/ മറ്റർഹ (ഒ.ഇ.സി) വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ആറു മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷന്റേയും തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ  കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെയും ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് പോളിടെക്നിക്കിലാണ് കോഴ്സ്. വിശദവിവരങ്ങൾക്ക്: 0471 2316472, 9188952328, 8075289889, 9495830907.

പി.എൻ.എക്സ്. 450/2023

date