Skip to main content

ഏലൂരിൽ ഹരിത കർമ്മസേനയ്ക്ക് ഇ- ഓട്ടോ

 

ഏലൂർ നഗരസഭയിലെ ഹരിതകർമ്മസേനക്ക് നൽകുന്ന മൂന്ന് ഇ-ഓട്ടോകൾ ചെയർമാൻ എ.ഡി സുജിൽ ഫ്ലാഗ് ഓഫ് ചെയ്തു. ക്ലീൻ ഏലൂർ പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് ഇ- ഓട്ടോ ഗുണകരമാകും. വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വാർഡ് തലത്തിൽ ഉപയോഗിക്കാൻ കഴിയും.

 

സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എ. ഷെറീഫ്, ദിവ്യ നോബി, കൗൺസിലർ പി.എം. അയൂബ്, സെക്രട്ടറി പി.കെ. സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സജി മോൻ എന്നിവർ പങ്കെടുത്തു.

date