Skip to main content

മത്സ്യോത്സവം: മത്സ്യകര്‍ഷക സംഗമവും ആദരിക്കലും നടത്തി    

കോഴിക്കോട് ബിച്ചില്‍ നടന്നു വരുന്ന മത്സ്യോത്സവം 2017 ന്റെ ഭാഗമായി കര്‍ഷക സംഗമവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ മത്സ്യ കൃഷി സെമിനാര്‍ സംഘടിപ്പിച്ചു.
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവഗണനയും പിന്നോക്കാവസ്ഥയും നേരിടുന്ന വിഭാഗം എന്ന നിലയില്‍ നിന്നും മത്സ്യ തൊഴിലാളികളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സ്യോത്സവം സംഘടിപ്പിക്കുന്നത്. പിന്നോക്ക വര്‍ഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരികയെന്ന  ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച നവകേരളം പദ്ധതിയുടെ ഭാഗമായാണ് മത്സ്യോത്സവം 2017 ന് തുടക്കം കുറിച്ചത്.
മത്സ്യ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച കര്‍ഷകരെയും, മുതിര്‍ കര്‍ഷകരെയും ആദരിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നിായി 357 ഓളം കര്‍ഷകര്‍ പങ്കെടുത്തു.
പരിപാടിയില്‍ കടലുണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പിലാക്കണ്ടി ഷണ്മുഖന്‍, മത്സ്യഫെഡ് കോഴിക്കോട് ജില്ലാ മാനേജര്‍ ജയ്കുമാര്‍, കാസര്‍കോട് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനൂപ്കുമാര്‍, കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടര്‍ സതീഷ്  എന്നിവര്‍ സംസാരിച്ചു. ആര്‍. സന്ധ്യ സ്വാഗതവും കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എം. മറിയം ഹസീന നന്ദിയും പറഞ്ഞു. മത്സ്യോത്സവം ഇന്ന് അവസാനിക്കും.
 

date