സംസ്ഥാനതല തദ്ദേശ ദിനാഘോഷം: സ്റ്റേജ്,പന്തല്‍ സജ്ജീകരിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു
തൃത്താല ചാലിശ്ശേരിയില്‍ ഫെബ്രുവരി 14 മുതല്‍ 19 വരെ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് സ്റ്റേജ്,പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് എന്നിവ സജ്ജീകരിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഇന്ന്
(ഫെബ്രുവരി 9) ഉച്ചയ്ക്ക് രണ്ടിനകം എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ്, എല്‍.എസ്.ജി.ഡി ഡിവിഷന്, ജില്ലാ പഞ്ചായത്ത്, പാലക്കാട് വിലാസത്തില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. സ്റ്റേജ്,പന്തല്‍, ലൈറ്റ്,സൗണ്ട് എന്നിവ ഒരുമിച്ച് രേഖപ്പെടുത്തിയ ക്വട്ടേഷന്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷനില്‍ ഇനം തിരിച്ച് തുക രേഖപ്പെടുത്തണം. താത്പര്യമുള്ളവര്‍ പി.ഡബ്ല്യു.ഡി ലൈസന്‍സ് നമ്പര്‍, പേര്, ഫോണ്‍ നമ്പര്‍ സഹിതം ക്വട്ടേഷന്‍ നല്‍കണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ -0491-2970086
- Log in to post comments