Skip to main content

പി.ആർ.ഡി. പ്രിസം പദ്ധതിയിൽ 15നകം അപേക്ഷിക്കാം

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല (പ്രിസം) പദ്ധതിയിൽ സബ് എഡിറ്റർകണ്ടന്റ് എഡിറ്റർഇൻഫർമേഷൻ അസിസ്റ്റന്റ് താത്കാലിക പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പാനൽ തയാറാക്കുക. അപേക്ഷകൾ ഫെബ്രുവരി 15 വരെ careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. വിശദമായ വിജ്ഞാപനം www.prd.kerala.gov.incareers.cdit.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

പി.എൻ.എക്സ്. 784/2023

date