Skip to main content

സെലക്ഷന്‍ ട്രയല്‍

പട്ടികജാതി വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2023 - 24 അധ്യയന വര്‍ഷം 5,11 ക്ലാസുകളിലെ പ്രവേശനം (എസ് സി, എസ് ടി വിഭാഗത്തിലുളളവര്‍ക്കു മാത്രം) നടത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 7 വരെ സെലക്ഷന്‍ ട്രയല്‍ നടക്കും. നിലവില്‍ 4,10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ (ലഭ്യമാണെങ്കില്‍) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, പതിനൊന്നാം ക്ലാസിലെ പ്രവേശനം ജില്ലാതല കായിക ത്സരങ്ങളിലേതെങ്കിലും പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. സായ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുതലായ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കായിക പരിശീലന സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0471 2381601, 7012831236.

സെലക്ഷന്‍ ട്രയല്‍ നടക്കുന്ന സ്ഥലം തീയതി എന്ന ക്രമത്തില്‍ -
മുനിസിപ്പല്‍ സ്റ്റേഡിയം, കണ്ണൂര്‍ - ഫെബ്രുവരി 14, ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ്, കോഴിക്കോട് - 15, സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി, വയനാട് - 16, വിഎംസിഎച്ച്എസ്, വണ്ടൂര്‍, മലപ്പുറം - 17, വിക്ടോറിയ കോളേജ്, പാലക്കാട് - 20, സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, തൃശൂര്‍ - 21, സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവര, എറണാകുളം - 22, എസ് ഡി വി എച്ച് എസ് എസ്, ആലപ്പുഴ - 23, ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, കൊല്ലം - 24, സെന്‍ട്രല്‍ സ്റ്റേഡിയം, തിരുവനന്തപുരം - മാര്‍ച്ച് 4, മുനിസിപ്പല്‍ സ്റ്റേഡിയം, പത്തനംതിട്ട - 5, ഗവ. വി എച്ച് എസ് എസ്, വാഴത്തോപ്പ്, ഇടുക്കി - 6, മുനിസിപ്പല്‍ സ്റ്റേഡിയം, പാല, കോട്ടയം - 7

date