Skip to main content

ബീച്ച് അംബ്രല വിതരണം ചെയ്തു

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ വഴിയോര ഭാഗ്യക്കുറി കച്ചവടക്കാർക്കുള്ള ബീച്ച് അംബ്രല വിതരണം ചെയ്തു. വിതരണോദ്ഘാടനം സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ നിർവ്വഹിച്ചു. ജില്ലാ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ടി ബി ദയാനന്ദൻ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം കെ ബാലകൃഷ്ണൻ, പി എൻ സതീശൻ, കെ കെ ഗോപി, വിജോയ്, ബേബി നെല്ലിക്കുഴി, പി എസ് രാധാകൃഷ്ണൻ എന്നിവർ ആശംസ നേർന്നു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി എ ഷാജു സ്വാഗതവും ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ പി ബി വിനോദ് നന്ദിയും പറഞ്ഞു.

date