Skip to main content

കലയോട് ആഭിമുഖ്യമുള്ള സംസ്കാരം വളർത്തിയെടുക്കണം: ശരൺ

കലയോട് ആഭിമുഖ്യമുള്ള ഒരു സംസ്ക്കാരം വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് ആർട്ടിസ്റ്റ് ശരൺ. കെ ടി മുഹമ്മദ് തിയേറ്ററിലെത്തിയ കുമാരൻ വളവന്റെ ഫ്ലയിംഗ് ചാരിയറ്റ് എന്ന നാടകത്തിന്റെ ഭാഗമായിരുന്നു ശരൺ. ഇറ്റ്ഫോക്കിന്റെ തുടക്കം മുതൽ രംഗസജ്ജീകരണങ്ങൾ ഒരുക്കുന്നതിന് ഉൾപ്പെടെ ശരൺ സജീവമായിരുന്നു. പിന്നീട് രംഗകലയുടെ ഭാഗമാവുകയായിരുന്നു.

കല എന്നത് മനസിലാക്കാനുള്ളത് എന്നതിനേക്കാൾ അനുഭവിക്കാനുള്ളതാണെന്നും ശരൺ പറയുന്നു. ആർട്ട്‌ എജ്യുക്കേഷൻ ഇത്തരം ഫെസ്റ്റിവലുകളുടെ ഭാഗം മാത്രമായി ഒതുങ്ങിപ്പോകാറുണ്ട്. ആ രീതി മാറണം. കലാകാരൻമാർക്ക് കല കൊണ്ട് മാത്രം ജീവിക്കാനുള്ള സാഹചര്യം ഇവിടെ ഇല്ല. മറ്റു തൊഴിലിനൊപ്പം കലയെ വളരെ പരിശ്രമം എടുത്തു മുന്നോട്ട് കൊണ്ടുപോകാനെ കഴിയുന്നുള്ളു. ഈ അവസ്ഥ മാറേണ്ടതാണെന്നും ശരൺ പറയുന്നു.

ഇന്ത്യനോസ്ട്രം തിയറ്റർ കമ്പനിയുടെ നിരവധി പ്രദർശനങ്ങളുടെ ഭാഗമാണ് ശരൺ. ഇപ്പോൾ ഗോപൻ ചിദംബരത്തിന്റെ കീഴിൽ അഭിനയത്തിൽ ഗവേഷണവിദ്യാർത്ഥിയാണ്.

date