Skip to main content

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലാതല അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങളായ അഡ്വ. പി വസന്തം, അഡ്വ.സബിതാ ബീഗം, കുമാരി.എം വിജയ ലക്ഷ്മി എന്നിവരുടെ സന്ദര്‍ശന ശേഷമാണ് അവലോകന യോഗം ചേര്‍ന്നത്. പാട്യം പഞ്ചായത്തിലെ കണ്ണവം ആദിവാസി ഊരിലെ ഭാസുര ഗോത്രവര്‍ഗ്ഗ കൂട്ടായ്മ രൂപീകരണം, ട്രൈബല്‍ യു പി സ്‌കൂള്‍ സന്ദര്‍ശനം എന്നിവ നിര്‍വഹിച്ച ശേഷമായിരുന്നു യോഗം. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. റേഷന്‍കട വിജിലന്‍സ് കമ്മറ്റി രൂപീകരണവും കമ്മീഷന്‍ പരിശോധിച്ചു. എ ഡി എം കെ കെ ദിവാകരന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത്ത് കുമാര്‍, വനിത ശിശുവികസന ഓഫീസര്‍ സി എ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

date