Skip to main content

മൂർക്കനിക്കര സ്കൂളിൽ ഒരു പഞ്ചായത്ത് ഒരു കളിക്കളം

ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മൂർക്കനിക്കര ജി യു പി സ്കൂളിൽ ഗ്രൗണ്ടും ചുറ്റുമതിലും നിർമിക്കുന്നതിനുമായി ആലോചനയോഗം റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്നു. ദീർഘകാല അടിസ്ഥാനത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കാനും ഘട്ടം ഘട്ടമായി പുരോഗതി വിലയിരുത്തുവാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. പി ആർ രജിത്, വാർഡ് മെമ്പർ സരിത സജീവൻ, ഹെഡ് മിസ്ട്രസ് ആൻസി, എം എം ഓ ചെയർമാർ ടി ശ്രീകുമാർ, ഓ എസ് എ പ്രതിനിധി ഇ വി മോഹൻ, പി ടി എ പ്രസിഡന്റ് വിമീഷ് കെ വി തുടങ്ങിയവർ പങ്കെടുത്തു.

date