Skip to main content

ഔഷധിയിൽ പനിക്കൂർക്ക വിളവെടുത്തു

കുട്ടനെല്ലൂർ ഔഷധിയിൽ ആയുർവേദ മരുന്ന് നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ സ്വന്തം നിലയിൽ വളർത്തി സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി ആരംഭിച്ച പനിക്കൂർക്ക കൃഷി വിളവെടുത്തു. ക്ഷീര വികസന - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് സ്വാഗതവും ഫിനാൻഷ്യൽ  കൺട്രോളർ പി ലതാകുമാരി നന്ദിയും പറഞ്ഞു.

date