Skip to main content

ടാഗോറിന്റെ സന്ദര്‍ശനം 100 വര്‍ഷം പൂര്‍ത്തിയാകുന്നതോടനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിക്കും

ആലപ്പുഴ: വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ആലപ്പുഴ സന്ദര്‍ശനത്തിന് 100 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ടാഗോര്‍ അനുസ്മരണം, പ്രഭാഷണ പരമ്പര, ചിത്രപ്രദര്‍ശനം എന്നിവയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരപരിപാടികള്‍ നടത്തും. ആലപ്പി ബീച്ച് ക്ലബ്, ജില്ല ലൈബ്രറി കൗണ്‍സില്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ല വിദ്യാഭ്യാസ വകുപ്പ്, ആലപ്പുഴ പ്രസ് ക്ലബ്, സാക്ഷരത മിഷന്‍, നെഹ്‌റു യുവ കേന്ദ്ര, വിവിധ സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍ ചെയര്‍മാനായും ആലപ്പി ബീച്ച് ക്ലബ് പ്രസിഡന്റ് വി.ജി. വിഷ്ണു ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.

date