Skip to main content

സൈക്ലത്തോണ്‍ നടത്തി

ആലപ്പുഴ: ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ആശയത്തില്‍ രാജ്യത്ത് ഒരു വര്‍ഷമായി തുടരുന്ന ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, ആരോഗ്യകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആയി ഉയര്‍ത്തുമ്പോള്‍ ലഭ്യമാകുന്ന സേവനങ്ങള്‍ മനസ്സിലാക്കി നല്‍കുക എന്നിവയ്ക്കായാ
ണ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നാരംഭിച്ച സൈക്ലത്തോണ്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ പങ്കാളികളായി കളര്‍കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമാപിച്ചു. ചടങ്ങില്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു വര്‍ഗീസ്, ഡോ. ശ്രീഹരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ഡീവര്‍ പ്രഹ്ലാദ്, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. ഫ്രഷി തോമസ്സ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പാര്‍വ്വതി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അരുണ്‍, ടെക്‌നികല്‍ അസിസ്റ്റന്റ് ടി.പി. ചന്ദ്രന്‍, എന്‍.എച്ച്.എം. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ആഗ്‌നല്‍ ജോസഫ്, മറ്റു  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൈക്ലത്തോണില്‍ ആലപ്പുഴ യു.ഐ.ടി.യിലെ വിദ്യാര്‍ഥികള്‍ പങ്കാളികളായി

 

date