Skip to main content

ഹൈഡ്രജൻ  വാലി: ശില്പശാല ഇന്ന്

        ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്ന ഹൈഡ്രജന്റെ  പ്രോത്സാഹനത്തിനും കേരളത്തിൽ ഹൈഡ്രജൻ വാലി ഡെമോൺസ്‌ടേഷൻ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായും ഹൈഡ്രജൻ വാലിയെ സംബന്ധിച്ച് ശില്പശാല നടത്തുന്നു.

     സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്‌മെന്റ് സെന്റർഐ.ഐ.ടി പാലക്കാട്അനെർട്ട് എന്നിവർ ചേർന്ന് ഫെബ്രുവരി 15ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ചാണ് ശില്പശാല നടത്തുന്നത്.   കേന്ദ്ര ശാസ്ത്ര-സാങ്കേതികവകുപ്പ്ഐ.ഐ.ടി പാലക്കാട്കേന്ദ്ര നവീന നവീകരണീയ ഊർജ്ജ മന്ത്രാലയംസി-ഡാക്,  നെതർ ലാന്റ് ഗ്രോനിംഗൻ യൂണിവേഴ്‌സിറ്റിസംസ്ഥാന  ഊർജ്ജ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള  വിദഗ്ധർ ക്ലാസ്സുകൾ നടത്തും. ഹൈഡ്രജൻ നിർമ്മാണംസ്റ്റോറേജ് തുടങ്ങിയ കാര്യങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്യും.  കേരളത്തിലെ വ്യവസായങ്ങൾഗതാഗത സ്ഥാപനങ്ങൾ,  ഗവേഷകർ എന്നിവർ പങ്കെടുക്കും

പി.എൻ.എക്സ്. 812/2023

date