Skip to main content

ജില്ലാ നിക്ഷേപസംഗമം ഇന്ന്

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പ് കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലാ നിക്ഷേപസംഗമം ഇന്ന്്(ഫെബ്രുവരി 15) രാവിലെ ഒൻപതുമണി മുതൽ വൈകിട്ടു മൂന്നുമണിവരെ കോട്ടയം ഹോട്ടൽ ഐഡയിൽ വച്ചു നടക്കും. രാവിലെ പത്തുമണിക്കു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിക്ഷേപസംഗമം ഉദ്ഘാടനം ചെയ്യും. മികച്ച ധനകാര്യ സ്ഥാപനങ്ങൾക്കും താലൂക്ക് വ്യവസായ ഓഫീസുകൾക്കുമുള്ള പുരസ്‌കാര വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിക്കും. കോട്ടയം നഗരസഭാംഗം എൻ. ജയചന്ദ്രൻ അധ്യക്ഷനായിരിക്കും. കോട്ടയം എസ്.ബി.ഐ. എ.ജി.എം. സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, കെ.എസ്.എസ്.ഐ.എ. പ്രസിഡന്റ് കെ. ദിലീപ്  കുമാർ, കോട്ടയം ലീഡ് ബാങ്ക് മാനേജർ എം. അലക്‌സ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം. പ്രവീൺ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രോജക്ടുകളുടെ അവതരണവും ചർച്ചയും നടക്കും. മികച്ച വിജയം കൈവരിച്ച സംരംഭകർ  അനുഭവങ്ങൾ പങ്കുവയ്ക്കും.

date