റെസിഡൻഷ്യൽ സ്കൂൾ പ്രവേശനം
കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2023-24 അധ്യയന വർഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ വിദ്യാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബവാർഷികവരുമാനം 2,00,000/- രൂപയിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, മറ്റിതര വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയിലൂടെയാകും തെരഞ്ഞെടുപ്പ്. 2023 മാർച്ച് 11 നാണു പ്രവേശനപരീക്ഷ.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജാതി, രക്ഷകർത്താവിന്റെ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ജനനതീയതി, പഠിക്കുന്നക്ലാസ്, ഫോട്ടോ എന്നിവ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. അപേക്ഷകൾ കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിലോ മേലുകാവ്/പുഞ്ചവയൽ/വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ഫെബ്രുവരി 20നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്കു ഫോൺ: 0481 2530399, 2960399
- Log in to post comments