Skip to main content

വ്യാവസായിക പ്രദര്‍ശന വില്‍പ്പന മേള 15 മുതല്‍

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 15 മുതല്‍ 20 വരെ വ്യാവസായിക പ്രദര്‍ശന വില്‍പ്പന മേള സംഘടിപ്പിക്കും. ജില്ലയിലെ വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന രംഗത്ത് പുത്തന്‍ പാതകള്‍ തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മേള ഫെബ്രുവരി 15 ന് രാവിലെ 11.30 ന് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ നിര്‍മ്മിക്കുന്ന വിവിധ വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ മേളയില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കാം.

date