Skip to main content

ശിവരാത്രി: ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റ് നൽകും

 

ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകൾക്ക് ഫെബ്രുവരി 18, 19 തീയതികളിൽ സ്പെഷ്യൽ പെർമിറ്റ് അനുവദിക്കുമെന്ന് എറണാകുളം ആർ.ടി.എ സെക്രട്ടറി ജി. അനന്തകൃഷ്ണൻ അറിയിച്ചു. പെർമിറ്റ് ആവശ്യമുള്ള സ്വകാര്യ ബസ് ഉടമകൾ നിശ്ചിത ഫോമിലുള്ള അപേക്ഷകൾ സമർപ്പിക്കണം. ഈ ദിവസങ്ങളിൽ പെർമിറ്റി ല്ലാതെ അനധി കൃതമായി സർവീസ് നടത്തുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കും.

date