Skip to main content

ഫാം ക്ലബില്‍ അംഗമാകാം

ആലപ്പുഴ: കര്‍ഷക സമൃദ്ധിയിലൂടെ ആരോഗ്യ ഭക്ഷണം എന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കാനും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനുമായി ഹോര്‍ട്ടികോര്‍പ്പ് ആലപ്പുഴ ജില്ലാ സംഭരണ വിതരണ കേന്ദ്രത്തില്‍ ആരംഭിച്ച ഫാം ക്ലബില്‍ അംഗമാകാം. താല്‍പര്യമുള്ള കര്‍ഷകര്‍ ആലപ്പുഴ തലവടിയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രത്തിലോ  
ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. അംഗമാവുന്ന കര്‍ഷകരുടെ നാടന്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കും. ഫോണ്‍: 0477 2258737, 9072111455, 871466090

date