Skip to main content
ജില്ല കോടതി പാലം, പള്ളാത്തുരുത്തി ഔട്ട്‌പോസ്റ്റ്- കൈനകരി പാലം എന്നിവയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗം

കോടതി പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാന്‍ നിര്‍ദേശം

ആലപ്പുഴ: ജില്ല കോടതി പാലം, പള്ളാത്തുരുത്തി ഔട്ട്പോസ്റ്റ്- കൈനകരി പാലം എന്നിവയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള വാല്യുവേഷന്‍ റിപ്പോര്‍ട്ട് ബുധനാഴ്ച തന്നെ അടിയന്തരമായി ലാന്റ് അക്വസിഷന്‍ (എല്‍.എ.) അതോറിറ്റിക്ക് നല്‍കാന്‍ കെ.ആര്‍.എഫ്.ബി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കി എത്രയും വേഗം സ്ഥലമേറ്റെടുപ്പ് ആരംഭിക്കാനും നിര്‍ദേശിച്ചു. 

കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, സബ് കളക്ടര്‍ സൂരജ് ഷാജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

 

date