Skip to main content

ടൂറിസം മേഖലയിൽ പരിശീലനം

കുടുംബശ്രീ ജില്ലാ മിഷനും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ തലശ്ശേരി ക്യാമ്പസും സംയുക്തമായി വനിതകൾക്ക് ടൂറിസം മേഖലയിൽ ഒരാഴ്ചത്തെ പരിശീലനം നൽകുന്നു. ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ നൂതന സംരംഭം തുടങ്ങാൻ താൽപര്യമുള്ള 18നും 45നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ വനിതകളെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക. താൽപര്യമുള്ളവർ ഫെബ്രുവരി 16ന് രാവിലെ 11.30ന് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നടക്കുന്ന ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കണം.  ഫോൺ: 0497 2702080.

date