Skip to main content

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ ഒഴിവുള്ള അസി. പ്രൊഫസർ ഇംഗ്ലീഷ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും, യുജിസി നെറ്റ്, അധ്യാപന പരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും  ബയോഡാറ്റയും സഹിതം ഫെബ്രുവരി 16ന് രാവിലെ 10.30ന് തോട്ടടയിലുള്ള ഐ ഐ എച്ച് ടി യിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2835390.

date