Skip to main content

ഫെസിലിറ്റേറ്റര്‍ നിയമനം

പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ കോളനിയായ പാമ്പിനിയില്‍ പട്ടികവര്‍ഗവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2022 -23 അധ്യയന വര്‍ഷത്തേയ്ക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പാമ്പിനി കോളനിയിലോ സമീപത്തുള്ള മറ്റ് കോളനികളിലോ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലക്ഷണീയം  തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യത ഉള്ളവരോ ആയിരിക്കണം. പാമ്പിനി നിവാസികളായ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.

 

പ്രതിമാസ ഹാജരിന്റെ അടിസ്ഥാനത്തില്‍ പരമാവധി 15000 രൂപ ഓണറേറിയം ലഭിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും, ജാതി - പ്രായം എന്നിവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ (അസല്‍/ അറ്റസ്റ്റഡ്) എന്നിവ സഹിതം ഫെബ്രുവരി 21 ന് രാവിലെ 10ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ്  ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇറ്റര്‍വ്യൂവില്‍ പങ്കെടുക്കാം.

date