Skip to main content

മദ്രാസ് റജിമെന്റ്  പൂര്‍വ സൈനികരുടെ ക്ഷേമം

കരസേനയുടെ മദ്രാസ് റജിമെന്റ്റ് റെക്കോര്‍ഡ് ഓഫീസില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഫെബ്രുവരി 21 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ മദ്രാസ് റജിമെന്റില്‍ നിന്നും പിരിഞ്ഞു പോന്ന വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍ / ആശ്രിതര്‍, വീര്‍നാരി തുടങ്ങിയവരില്‍ നിന്നും മദ്രാസ് റജിമെന്റ്റ് റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ (ഡോക്യൂമെന്റേഷന്‍ തുടങ്ങിയവ) സ്വീകരിക്കും.

 

താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട മിലിട്ടറി, സിവില്‍ രേഖകളും, പരാതി/ അപേക്ഷയുമായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എത്തിചേരണമെന്ന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ - 0468-2961104.   

date