Post Category
പ്രിസം പാനൽ തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ 21ന്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ 21ന് ജില്ലകളിൽ നടക്കും. careers.cdit.ord എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിച്ച യോഗ്യരായവർക്ക് 20 മുതൽ ഹാൾടിക്കറ്റ് വെബ്സൈറ്റിലെ മൈ അഡ്മിറ്റ് കാർഡ് വിഭാഗത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കണ്ടന്റ് എഡിറ്റർ പാനലിലേക്കുള്ള എഴുത്തുപരീക്ഷ 21ന് രാവിലെ 10. 30 മുതൽ 12 വരെയും സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 4 വരെയും നടക്കും. പരീക്ഷാ സെന്റർ ഹാൾ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. തൃശ്ശൂരിൽ കളക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ ഭവൻ ഹാളിലാണ് പരീക്ഷ. പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ട് മുൻപ് ഹാളിൽ പ്രവേശിക്കണം. മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് എന്നിവ ഹാളിൽ അനുവദിക്കില്ല.
date
- Log in to post comments