Skip to main content

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: എസ്.എല്‍. പുരം റോഡില്‍ മടയംതോടില്‍ കലുങ്കിന്റെ നിര്‍മാണ പ്രവര്‍ത്തി നാളെ മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. എസ്.എല്‍. പുരം റോഡിലൂടെ തെക്കുനിന്നു വരുന്ന വാഹനങ്ങള്‍ സാംസ്‌കാരിക നിലയം ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് എന്‍.എച്ചിലേക്കും കിഴക്കോട്ട് തിരിഞ്ഞ് സ്റ്റേറ്റ് ഹൈവേയിലെ കോമളപുരം, ഗുരുപുരം ജംഗ്ഷനിലേക്കും പ്രവേശിക്കേണ്ടതാണ്. എസ്.എല്‍. പുരം റോഡില്‍ കൂടി വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ നവജീവന്‍ ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് എന്‍.എച്ചിലേക്കും കിഴക്കോട്ട് തിരിഞ്ഞ് നേതാജി ജംഗ്ഷനിലും ലെനിന്‍ കോര്‍ണല്‍ ജംഗ്ഷനില്‍ നിന്നും റോഡ് മുക്ക് ജംഗ്ഷനിലേക്കും പ്രവേശിക്കേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. 

date