Skip to main content

വൈഗ 2023 - മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

കൃഷി വകുപ്പ് ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന വൈഗ 2023 നോട് അനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾ നൽകുന്നു. വൈഗയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 22 മുതൽ മാർച്ച് 1 വരെ മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകൾവീഡിയോകൾചിത്രങ്ങൾ തുടങ്ങിയവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. വൈഗ 2023 ന് ഏറ്റവും അധികം കവറേജും മൈലേജും നൽകുന്നവയ്ക്ക് മുൻഗണന ലഭിക്കും. വാർത്തകൾക്ലിപ്പിങ്ങുകൾശബ്ദസന്ദേശങ്ങൾമറ്റു പ്രൂഫുകൾ തുടങ്ങിയവയുടെ പകർപ്പുകളോടൊപ്പം അപേക്ഷകൾ mediadivisionfib@gmai.com എന്ന ഇ-മെയിലിലേക്ക് മാർച്ച് 1 ന് വൈകുന്നേരം 3 മണിക്ക് മുൻപായി അയയ്ക്കണം. മികച്ച പത്രമാധ്യമംമികച്ച പത്രറിപ്പോർട്ടർമികച്ച എഫ് എം ചാനൽമികച്ച വിഷ്വൽ മീഡിയമികച്ച ഓൺലൈൻ വാർത്താമാധ്യമം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് അവാർഡുകൾ. അപേക്ഷായോടൊപ്പം ഏത് വിഭാഗത്തിലാണ് അപേക്ഷിക്കുന്നത് എന്നുംപൂർണ്ണമായ പേര്മാധ്യമത്തിന്റെ പേര്ബ്യൂറോ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തണം. വിജയികൾക്ക് വൈഗയുടെ സമാപനസമ്മേളനത്തിൽ വച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

പി.എൻ.എക്സ്. 978/2023

date