Skip to main content

‌കേരള സവാരി തൊഴിലാളി സംഗമം 26 ന്

          കേരള സർക്കാർ കേരള മോട്ടോർ തൊഴിലാളി ക്ഷേമനധി ബോർഡിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓൺലൈൻ ഓട്ടോ-ടാക്‌സി സർവ്വീസ് പദ്ധതിയായ കേരള സവാരിയിൽ അംഗങ്ങളായിട്ടുള്ളതും അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരുമായ ഓട്ടോ/ടാക്‌സി ഡ്രൈവർമാരുടെ സംഗമം ഫെബ്രുവരി 26 നു രാവിലെ 10.30 മുതൽ വെള്ളയമ്പലം ജിമ്മി ജോർജ്ജ് സ്‌റ്റേഡിയത്തിൽ നടക്കും. തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഡ്രൈവർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2475773, 8547177532, 8848150105, 9072272208.

പി.എൻ.എക്സ്. 982/2023

date