Post Category
സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് ശിൽപശാല
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ല സ്പെഷ്യൽ എഡ്യൂക്കേറ്റർസിന്റെ ജില്ലാതല ചതുർദിന ശില്പശാല പീച്ചി ദർശന പാസ്റ്റൽ സെന്ററിൽ ആരംഭിച്ചു. ബ്ലോക്ക് പ്രൊജക്ട് ഓഫീസർ ബ്രിജി സാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ വി സജു ഉദ്ഘാടനം ചെയ്തു. ദർശന പാസ്റ്റൽ സെന്റർ ഡയറക്ടർ റവറന്റ് ഫാദർ ഷാജി വെട്ടിക്കാട്ടിൽ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഗോഡ് വിൻ റോഡ്രിക്സ്, മാള ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ സെബി പല്ലിശ്ശേരി എന്നിവർ സംസാരിച്ചു. കൊടകര ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സിന്ധു വി ബി സ്വാഗതവും ബിആർസി ട്രെയിനർ ലിജോ ജോസ് നന്ദിയും പറഞ്ഞു.
date
- Log in to post comments