Skip to main content
സമം സാംസ്‌കാരികോത്സവത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച സെമിനാർ സമം സംസ്ഥാന പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ ഡോ. സുജ സൂസൻ ജോർജ് നിർവഹിക്കുന്നു.

സമം സാംസ്‌കാരികോത്സവത്തിന് വർണാഭ തുടക്കം

കോട്ടയം : സ്ത്രീ സമത്വത്തിനായി സാംസ്കാരിക വകുപ്പു നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായ സമം സാംസ്‌കാരികോത്സവത്തിന് തുടക്കം. സാംസ്കാരികോത്സവത്തിന്റെ ഭാഗമായ പുസ്തകോത്സവത്തിന്റെയും സെമിനാർ സെഷനുകളുടേയും ഉദ്ഘാടനം സി.എം.എസ്. കോളജ് ബർസാർ ഫാ. ചെറിയാൻ തോമസും സെമിനാർ സെഷന്റെ ഉദ്ഘാടനം സമം സംസ്ഥാന പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ ഡോ. സുജ സൂസൻ ജോർജും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായിരുന്നു. സി.എം.എസ്. കോളജ് പ്രിൻസിപ്പൽ വർഗീസ് പി. ജോഷ്വാ ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി ഡയറക്ടർ പ്രഫ. എ.ജി. ഒലീന മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, പി. പ്രദീപ്, പി. സുവർണ എന്നിവർ പ്രസംഗിച്ചു.

ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് സ്ത്രീപക്ഷ നിയമങ്ങൾ സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഡ്വ. പി.എം. ആതിര, അഡ്വ. സ്മിത കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. ഡോ. എ.കെ. അർച്ചന മോഡറേറ്ററായി.

date