Skip to main content

സെലക്ഷൻ ട്രയൽസ്

കോട്ടയം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2023-2024 അദ്ധ്യയനവർഷത്തേക്ക് റോവിങ്ങ്, കനോയിങ്ങ് ആൻഡ് കയാക്കിങ്ങ് ഇനങ്ങളിൽ സ്‌കൂൾ, പ്ളസ് വൺ, കോളേജ് സ്പോർട്സ് അക്കാദമികളിലേക്ക്(നിലവിൽ ആറ്,ഏഴ്,പത്ത്, പ്ളസ് ടു ക്ളാസുകളിൽ പഠിക്കുന്നവർ) മാർച്ച് 12ന് സെലക്ഷൻ ട്രയൽസ് നടത്തുന്നു. സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവർക്കും ദേശീയ മത്സരത്തിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ളാസിലേക്ക് നേരിട്ട്   പ്രവേശനം നൽകുന്നതാണ്. പ്ളസ് വൺ, കോളജ് ക്ളാസുകളിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കുന്നവർ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയവരായിരിക്കണം .
 കനൂയിങ്ങ് ആൻഡ് കയാക്കിങ്ങ്  ട്രയൽസ്  മാർച്ച് 12ന് രാവിലെ എട്ടുമുതൽ   പന്ത്രണ്ട് വരെയും റോവിങ്ങ് സെലക്ഷൻ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകിട്ട് ആറുവരെയും നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആധാർ കാർഡിന്റെ പകർപ്പ്, പാസ് പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ആലപ്പുഴ എസ്.ഡി.വി  ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു. ഫോൺ 0481-2563825, 8547575248,9446271892

date