Skip to main content

2022-ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ  അവാർഡുകൾ വിതരണം ചെയ്തു

2022-ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ  വിതരണം ചെയ്തു. വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ നാലോ അതിലധികമോ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകിയത്.  തെരഞ്ഞെടുക്കപ്പെട്ട കാറ്റഗറികളിൽ വ്യക്തിഗത അവാർഡുകളും നൽകി. 

   തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾപെട്രോളിയംപെട്രോകെമിക്കൽറബ്ബർപ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന പ്രക്രിയയിൽ ഉൾപ്പെടുന്നവിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്ഉദ്യോഗമണ്ഡിന് അവാർഡ് ലഭിച്ചു. എഞ്ചിനീയറിംഗ്ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവ്വീസിംഗ്ടെക്‌സ്‌റ്റൈൽസ് ആൻഡ് കയർ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്നും കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന് അവാർഡ് ലഭിച്ചു ഫുഡ് ആന്റ് ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ  സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇൻഡസ്ട്രീസ്പുത്തൂർകൊല്ലവും മറ്റുള്ളവ എന്ന വിഭാഗത്തിൽ ഡെന്റ് കെയർ ഡെന്റൽ ലാബ് പ്രൈ.ലി. മൂവാറ്റുപുഴയ്ക്കും അവാർഡ് ലഭിച്ചു.  ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡ് FACT ഉദ്യോഗമണ്ഡൽആലുവയിയിലെ അഗസ്റ്റിൻ ബിജുവിനു ലഭിച്ചു.  ബെസ്റ്റ് സേഫ്റ്റ് ഗസ്റ്റ് വർക്ക്ർ FACT അമ്പലമേടിലെ മഹേന്ദ്രകുമാർ യാദവിനും FACT ഉദ്യോഗമണ്ഡലിലെ ജിതേന്ദ്ര കുമാർ സഹാനിക്കും ലഭിച്ചു. 

    251 മുതൽ 500 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വലിയ വ്യവസായശാലകകളിൽ  രാസവസ്തുക്കൾപെട്രോകെമിക്കൽജനറൽ എഞ്ചിനീയറിംഗ്ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവ്വീസിംഗ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്എറണാകുളവും കെ.എസ്.ബി മിൽ കൺട്രോൾസ് ലിമിറ്റഡ്തൃശ്ശൂരിനും അവാർഡ് ലഭിച്ചു.  ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ മാനേ കാൻകോർ ഇൻഗ്രീഡിയൻസ് പ്രൈ.ലി. അങ്കമാലിയ്ക്ക് അവാർഡ് ലഭിച്ചു റബ്ബർപ്ലാസ്റ്റിക്കയർടെക്‌സ്‌റ്റൈൽസ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ വാക്കരൂ ഇന്റർനാഷണൽ പ്രൈ.ലി.കിനാലൂിന് അവാർഡ് ലഭിച്ചു. മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ ഒരു ഫാക്ടറിയും അവാർഡിനർഹമായിട്ടില്ല.  ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡിന് AVT നാച്ചുറൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആലുവയിലെ ബിജു തോമസിന് ലഭിച്ചു.

    101 മുതൽ 250 വരെ തൊഴിലാളികൾ പണിയെടുക്കുന്ന മീഡിയം വ്യവസായശാലകളിൽ രാസവസ്തുപെട്രോകെമിക്കൽജനറൽ എഞ്ചിനീയറിംഗ്ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവ്വീസിംഗ് വിഭാഗത്തിൽ സൂഡ് കെമി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്ആലുവഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്‌സഇരുമ്പനംകാക്കനാട് എന്നീ ഫാക്ടറികൾക്ക് ലഭിച്ചു.   ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്‌സ് എന്ന വിഭാഗത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്സ്‌പൈസ് ഡിവിഷൻപാൻകോഡിന് ലഭിച്ചു.  റബ്ബർപ്ലാസ്റ്റിക്കയർടെക്‌സ്‌റ്റൈൽസ്പ്രിന്റിംഗ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ ദി മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ ലിമിറ്റഡ്രാമനാട്ടുകര കോഴിക്കോടും എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്‌ലആക്കുളത്തിനും അവാർഡ് ലഭിച്ചു   മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ കാർബറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്കളമശ്ശേരിയുംഹിന്ദുസ്ഥാൻ യൂണീലിവർ ലിമിറ്റഡ്‌റടാറ്റാപുരത്തിനും അവാർഡ് ലഭിച്ചു  ടി വിഭാഗത്തിൽ ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആക്കുളത്തെ വിജിത്ത് വി.എസിനു ലഭിച്ചു.        

21 മുതൽ 100 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ എഞ്ചിനീയറിംഗ് മരാധിഷ്ഠിത വ്യവസായങ്ങൾകാഷ്യൂ ഫാക്ടറികൾകയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ നാസ് പ്ലൈവുഡ് ഇൻഡസ്ട്രീസ്പെരുമ്പാവൂരിനുംസൗപർണ്ണിക തെർമിസ്റ്റോർസ് ആന്റ് ഹൈബ്രിഡ് പ്രൈ.ലിതൃശ്ശൂരിനും അവാർഡ് ലഭിച്ചു. കെമിക്കൽപെട്രോളിയംപെട്രോകെമിക്കൽറബ്ബർ എന്നീ വിഭാഗത്തിൽ പ്രൊഡെയർ എയർ പ്രോഡക്ട്‌സ് പ്രൈ.ലി. അമ്പലമേടിന് അവാർഡ് ലഭിച്ചു.   പ്ലാസ്റ്റിക്ആയുർവേദ മരുന്നുകൾസ്റ്റോൺ ക്രഷർഐസ് പ്ലാന്റ് എന്നീ വിഭാഗത്തിൽ ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലി.യൂണിറ്റ് സെക്കന്റ്കഞ്ചിക്കോടിന് അവാർഡ് ലഭിച്ചു   മറ്റുള്ളവ എന്ന വിഭാഗത്തിൽ മലയാളമനോരമ കമ്പനി ലിമിറ്റഡ്ണഅരൂരുംഅച്ചൂർ ടീ ഫാക്ടറിവയനാടിനും അവാർഡ് ലഭിച്ചു.   

20 പേരിൽ താഴെ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായശാലകളിൽ കൺസ്ട്രക്ഷൻ മെറ്റീരിയൽ എന്ന വിഭാഗത്തിൽ പറമ്പാടൻ എന്റർപ്രൈസസ്ആലിംഗൽ,  മലപ്പുറത്തിന് അവാർഡ് ലഭിച്ചു.   ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവ്വീസിംഗ്ജനറൽ എഞ്ചിനീയറിംഗ്അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്‌സ് എന്ന വിഭാഗത്തിൽ പുരയ്ക്കൽ മോട്ടോഴ്‌സ്കോട്ടയത്തിന് അവാർഡ് ലഭിച്ചു.  സാമിൽ ആൻഡ് ടിമ്പർ പ്രൊഡക്ട്‌സ് എന്ന വിഭാഗത്തിൽ സ്‌കോഡ സാമിൽസ്ഒട്ടറപാലക്കാടും  പ്രിന്റിംഗ് പ്രസ് എന്ന വിഭാഗത്തിൽ അലോയീസ് ഗ്രാഫിക്‌സ്,  കോട്ടയവും മറ്റുള്ളവ എന്ന വിഭാഗത്തിൽ നരേന്ദ്രൻ പോളിമേഴ്‌സ്കല്ലുവാതുക്കൽ കൊല്ലവും,  വടകര കോക്കനട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കോ.ലിമിറ്റഡ്. വടകരകോഴിക്കോടിനും അവാർഡ് ലഭിച്ചു. ഈ വിഭാഗത്തിൽ ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് പാലാരിവട്ടം ഒമേഗ മോട്ടോഴ്‌സ് പ്രൈ. ലിമിറ്റഡിലെ ബിനോ പോൾ അർഹനായി. 

ഇവ കൂടാതെ ബെസ്റ്റ് സേഫ്റ്റി കമ്മിറ്റിയായി ദി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്ഉദ്യോഗണ്ഡൽ കോംപ്ലക്‌സ്ആലുവയും  ബസ്റ്റ്  സ്റ്റാറ്റിയൂട്ടറി സേഫ്റ്റി ഓഫീസറായി സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈ.ലി. കോലഞ്ചേരിയിലെ  ലിജോ ജോർജ്ജിനെയുംബെസ്റ്റ് സ്റ്റാറ്റിയൂട്ടറി വെൽഫെയർ ഓഫീസറായി എഫ്എസിറ്റി ഉദ്യോഗമണ്ഡൽ കോംപ്ലക്‌സിലെ എം.പി.വർഗീസിനെയും ബസ്റ്റ് മെഡിക്കൽ ഓഫീസർ ആയി FACT ഉദ്യോഗമണ്ഡൽ കോംപ്ലക്‌സിലെ ഡോ.അനിൽകുമാറിനും അവാർഡ് ലഭിച്ചു.

കേരളത്തിലെ തൊഴിലാളികൾക്ക് തൊഴിൽ ശാലകളിരുന്നുകൊണ്ടുതന്നെ തൊഴിൽജന്യ രോഗങ്ങൾക്ക് ചികിൽസ തേടുന്നതിനുവേണ്ടി കേരള സർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയായ ഇ-സഞ്ജീവനിയിൽ ഒ.പി. സേവനം ലഭ്യമാകുന്ന പദ്ധതിയും ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.   ഇന്ത്യയിലാദ്യമായാണ്  ഇ-സഞ്ജീവനി ടെലിമെഡിസിൻ  പദ്ധതിയിൽ തൊഴിൽ ആരോഗ്യ വിഭാഗം ആരംഭിക്കുന്നത്.   സംസ്ഥാനത്ത് സുരക്ഷിതമായി പ്രവർത്തിക്കുന്ന ഫാക്ടിറികൾക്ക് ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകളുടെ സംസ്ഥാനതല വിതരണവും നടത്തുകയുണ്ടായി.  കൂടാതെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് വർഷാവർഷം പ്രസിദ്ധീകരിക്കുന്ന 'സുരക്ഷാജാലകംമാഗസിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. 

മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ മൃൺമയി ജോഷികേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ചെയർമാൻ കെ.എൻ.ഗോപിനാഥ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പ്രദീപ് കുമാർ.എ.ബിചീഫ് ഇലക്ടിക്കൽ ഇൻസ്‌പെക്ടർ വി.സി.അനിൽകുമാർ, KSSIA പ്രസിഡന്റ് നിസാറുദ്ദീൻ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ്  ഡയറക്ടർ പി.പ്രമോദ്, ജോയിന്റ് ഡയറക്ടർ ടി.കെ.ഷാബുജാൻ, ഹെഡ് ക്വാർട്ടേഴ്‌സ് ഇൻസ്‌പെക്ടർ രമേഷ് ചന്ദ്രൻ.ആർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 1122/2023

date