Skip to main content

രണ്ടാംവിള നെല്ല് സംഭരണം:  കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ

സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ നീട്ടി.  താല്പര്യമുള്ളവർ മാർച്ച് 15 നകം സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in  ൽ  രജിസ്റ്റർ ചെയ്യണം. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചുകൊണ്ട് ആവണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യുന്നത്. രണ്ടാംവിള നെല്ല് സംഭരണം 2023 ജൂൺ മാസത്തിൽ അവസാനിക്കും. കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന ഗുണനിലവാര മാനദണ്ഡപ്രകാരം നെല്ലിലെ ഈർപ്പത്തിന്റെ ഉയർന്ന അനുപാതം 17 ശതമാനവും പതിരിന്റെ ഉയർന്ന പരിധി നാല് ശതമാനവുമാണ്. നെല്ല് നിറയ്ക്കുന്നതിനുള്ള ചാക്ക് സപ്ലൈകോയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള മില്ലുകൾ മുഖാന്തരം കർഷകർക്ക് നൽകും. നെല്ല് ചാക്കിൽ നിറച്ച് ലോറിയിൽ കയറ്റുന്നതിന് സപ്ലൈകോ കർഷകർക്ക് ക്വിന്റലിന് 12 രൂപ നിരക്കിൽ കൈകാര്യചെലവ് നെല്ലിന്റെ വിലയ്ക്കൊപ്പം നൽകും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളും വ്യവസ്ഥകളും വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്സ്. 1126/2023

date